കഴിഞ്ഞ ദിവസമാണ് നിസാമുദ്ദീനെ കൊണാനില്ലെന്ന് ഭാര്യ പൊലീസില്‍ പരാതിപ്പെട്ടത്. ഉടന്‍ തന്നെ പൊലീസ് അന്വേഷണം ആരംഭിച്ചു. പൂന്തുറ പൊലീസാണ് അന്വേഷണം നടത്തിയത്. കുടുംബ വഴക്കിനെ തുടര്‍ന്ന് സുഹൃത്തിൻ്റെ അടുത്തേക്ക് മാറിയതാണെന്നും താന്‍ ഇവിടെ ഉണ്ട് എന്നും അന്വേഷണം ആരംഭിച്ച സാഹചര്യത്തിൽ നിസാമുദ്ദീന്‍ തന്നെ പൊലീസിനെ അറിയിക്കുകയായിരുന്നു.