അതേസമയം, നിപ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് രണ്ട് ദിവസം അവധി പ്രഖ്യാപിച്ചു. ഇന്നും നാളെയുമാണ് അവധി. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും (അങ്കണവാടി,മദ്രസകൾ ഉൾപ്പെടെ) ആണ് അവധി. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓൺലൈൻ ക്ലാസുകൾ ഒരുക്കാം. യൂണിവേഴ്സിറ്റി പരീക്ഷകളിൽ മാറ്റമില്ല. കണ്ടെയ്ൻമെന്റ് സോണിലുൾപ്പെട്ട കാലിക്കറ്റ് സർവകലാശാലക്ക് കീഴിലുളള കോളേജുകളിലെ പരീക്ഷകൾ മാറ്റിവെച്ചതായി അറിയിച്ചിട്ടുണ്ട്.കണ്ടെയിൻമെൻ്റ് മേഖലയിലെ താമസക്കാരായ വിദ്യാർഥികൾ ആരോഗ്യ വകുപ്പ് നൽകുന്ന രേഖകൾ ഹാജരാക്കുന്ന പക്ഷം പ്രത്യേക പരീക്ഷ നടത്തുമെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചിരുന്നു. നിലവിൽ നിപ സ്ഥിരീകരിച്ച് കോഴിക്കോട് ചികിത്സയിലുള്ളത് മൂന്നുപേരാണ്.