ഉദ്ഘാടനങ്ങളിലും മറ്റും പങ്കെടുക്കാനായി താൻ കോളജുകളിലേക്ക് പോകുമ്പോൾ അമ്മ എന്നോട് പറയുമായിരുന്നു നീ ചെറുപ്പത്തില്‍ ഈ ആവേശം കാണിച്ചില്ലല്ലോ എന്ന്. ശരിയാണെന്ന് തോന്നിയിട്ടുണ്ട്. പക്ഷേ കലയായിരുന്നു എനിക്കെല്ലാം. അതോടെ പഠിക്കാന്‍ പോകാന്‍ വയ്യ എന്ന് തീരുമാനിച്ചു.
കലയില്‍ മുഴുകി കഴിഞ്ഞപ്പോഴാണ് അത് കൂടുതലായി മനസിലാക്കാന്‍ കുറച്ചു കൂടി വിദ്യാഭ്യാസവും ഭാഷാജ്ഞാനവും വേണമെന്ന് . അപ്പോഴാണ് പഠിക്കാന്‍ പോകാത്തതിലുള്ള നിരാശ തോന്നിയത്. പള്ളിക്കൂടത്തില്‍ പോകാത്തവരെ കോളേജില്‍ ചേര്‍ക്കില്ലല്ലോ. എന്നാലും അഭിനയം അന്നെ ആഗ്രഹമുള്ളതുകൊണ്ട്, പല തവണ കോളജ് കുമാരനായി വേഷമിട്ടിട്ടുണ്ട് എന്നും താരം പറഞ്ഞു. കൂടാതെ സുഹൃത്തിനൊപ്പം നല്ല ഡ്രസ്സൊക്കെ ധരിച്ച്, സിനിമ ഡയലോഗിന്റെ പുസ്തകങ്ങളൊക്കെയായിട്ട് വെറുതേ ലയോള കോളജില്‍ താൻ പോകുമായിരുന്നു എന്നും കമൽ ഹസൻ പറഞ്ഞു.