വിഴിഞ്ഞം ഇന്‍റര്‍നാഷണല്‍ സീപോര്‍ട്ട് ലോഗോ പ്രകാശനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. വിഴിഞ്ഞം തുറമുഖത്തിന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം തിരുവനന്തപുരമെന്ന് ഔദ്യോഗികമായി പേരിട്ടു. വിഴിഞ്ഞം കേരളത്തിന്റെ സ്വപ്ന പദ്ധതിയാണെന്നും പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ അനന്തസാധ്യതകള്‍ തുറക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഔദ്യോഗിക പേരും ലോഗോ പ്രകാശനവും നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. അടുത്ത മാസം നാലിന് ആദ്യ കപ്പല്‍ എത്തുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.പേരുമായി ബന്ധപ്പെട്ടു പല നിർദേശങ്ങൾ ലഭിച്ചിട്ടുണ്ടെന്നും തുറമുഖത്തിനു യോജിച്ച പേര് മുഖ്യമന്ത്രി പ്രഖ്യാപിക്കുമെന്നും മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. ഇന്ന് രാവിലെ 11.30ന് മസ്‌കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി തുറമുഖത്തിന്റെ ലോഗോ പ്രകാശനം ചെയ്‌തു.
മന്ത്രി അഹമ്മദ് ദേവർകോവിൽ അധ്യക്ഷത വഹിച്ചു. സർക്കാരിന്റെ സ്പെഷൽ പർപ്പസ് കമ്പനിയായ വിഴിഞ്ഞം ഇന്റർനാഷനൽ ലിമിറ്റഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് മന്ത്രി കെ.എൻ.ബാലഗോപാൽ പ്രകാശനം ചെയ്‌തു.