ഡ്രൈവർ വാഹനത്തിലെ തീനിയന്ത്രണ ഉപകരണം ഉപയോഗിച്ച് തീ
അണച്ചതിനാൽ അപകടം ഒഴിവായി.
വെമ്പായം : ഓടിക്കൊണ്ടിരുന്ന ലോറിയിൽ തീ പടർന്നത്
പരിഭ്രാന്തി പരത്തി. പോത്തൻകോടുനിന്ന് വെമ്പായം ഭാഗത്തേക്കു വന്ന കാർഗോ
ലോറിയിലാണ് തീ കണ്ടത് ശനിയാഴ്ച വൈകീട്ട് സംസ്ഥാന പാതയിൽ കന്യാകുളങ്ങര
പെട്രോൾ പമ്പിനു സമീപത്താണ് സംഭവം. പുക ഉയരുന്നതു കണ്ട് ഡ്രൈവർ വാഹനം നിർത്തി ഇറങ്ങുമ്പോൾ ക്യാബിൻ ഭാഗത്ത് തീയും
പുകയും പടരുന്നതു കണ്ടു. ഇത് ശ്രദ്ധയിൽപ്പെട്ട, സമീപത്തെ ആംബുലൻസിൽ
ഉണ്ടായിരുന്ന ഡ്രൈവർ വാഹനത്തിലെ തീനിയന്ത്രണ ഉപകരണം ഉപയോഗിച്ച് തീ കെടുത്തുകയായിരുന്നു.