ഫാഷൻ ഡിസൈനിംഗ്: സ്‌പോട്ട് അഡ്മിഷൻ

അരുവിക്കര സർക്കാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗിലെ സർട്ടിഫിക്കറ്റ് കോഴ്‌സിൽ ഒഴിവുള്ള സീറ്റിലേക്കുള്ള സ്‌പോട്ട് അഡ്മിഷൻ സെപ്റ്റംബർ 13ന് നടക്കും. രണ്ട് വർഷമാണ് കോഴ്‌സ് കാലാവധി. മഞ്ച സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിലാണ് സ്‌പോട്ട് അഡ്മിഷൻ നടക്കുന്നത്. താത്പര്യമുള്ളവർ അന്നേദിവസം രാവിലെ 10 മുതൽ 11 വരെയുള്ള സമയത്ത് രജിസ്‌ട്രേഷൻ നടത്തണമെന്ന് കൺട്രോളിംഗ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9605168843, 9895543647, 9497690941, 8606748211, 04722812686.

.
.
.
#fashiondesign #spotadmissions #course #education