റേഷൻ വ്യാപാരികളോട് സർക്കാർ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ചുകൊണ്ട് സെപ്റ്റംബർ പതിനൊന്നാം തീയതി സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ കടകൾ അടച്ചിടുന്നു. റേഷൻ വ്യാപാരികൾ നേരിടുന്ന വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് പലതവണ നിവേദനങ്ങൾ കൊടുത്തിട്ടും സർക്കാർ റേഷൻ വ്യാപാരികളോട് നിഷേധാത്മകമായ നിലപാടാണ് സ്വീകരിച്ചു വരുന്നത്. ആറുവർഷം മുമ്പ് നടപ്പിലാക്കിയ വേതന പാക്കേജ് കാലോചിതമായി പരിഷ്കരിക്കുക. ലൈസൻസിക്ക് 10,000/- രൂപയും സെയിൽസ്മാന് 15,000/- രൂപയും മിനിമം വേതനം അനുവദിക്കുക. കിറ്റ് വിതരണത്തിന് വ്യാപാരികൾക്ക് അനുകൂലമായ കോടതിവിധി നടപ്പിലാക്കുക. ക്ഷേമനിധി വ്യാപാരികൾക്ക് ഗുണകരമായ നിലയിൽ പരിഷ്കരിക്കുക. കട വാടകയും, കറണ്ട് ചാർജ്ജും സർക്കാർ നൽകുക, കെ.ടി.പി.ഡി.സ് നിയമത്തിലെ മണ്ണെണ്ണയ്ക്ക് വാതിൽപ്പടി വിതരണം ഏർപ്പെടുത്തുക....