അതേസമയം മൂന്ന് സന്നാഹ മത്സരങ്ങളാണ് 29ന് ന ക്രമീകരിച്ചിരിക്കുന്നത്. ഹൈദരാബാദില്‍ ന്യൂസിലൻഡ്- പാകിസ്ഥാന്‍ മത്സരം, ശ്രീലങ്ക- ബംഗ്ലാദേശ് പോരാട്ടം എന്നിവയാണ് ദക്ഷിണാഫ്രിക്ക അഫ്ഗാനിസ്ഥാൻ പോരാട്ടത്തിന് പുറമെ നടക്കുന്ന മറ്റ് രണ്ട് മത്സരങ്ങള്‍ .ഇന്ത്യയുടെ ആദ്യ സന്നാഹ മത്സരം നാളെയാണ്. ഗുവാഹത്തിയിൽ ഉച്ചയ്ക്ക് രണ്ട് മണിക്ക് തുടങ്ങുന്ന കളിയിൽ നിലവിലെ ലോകചാംപ്യന്മാരായ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളി.ഇരു ടീമുകൾ ഇന്ന് പരിശീലനത്തിനിറങ്ങും.
പരിക്കേറ്റ അക്സര്‍ പട്ടേലിനെ ഒഴിവാക്കി ആര്‍.അശ്വിനെ ഇന്ത്യ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തിയിരുന്നു. അശ്വിൻ ആദ്യ ഇലവനിൽ തന്നെ ഇടം പിടിക്കും. ഒക്ടോബര്‍ അഞ്ചിന് ന്യൂസിലന്‍ഡ് ഇംഗ്ലണ്ട് പോരാട്ടത്തോടെ തുടങ്ങുന്ന ലോകകപ്പില്‍ എട്ടിന് കരുത്തരായ ഓസ്ട്രേലിയക്കെതിരാണ് ഇന്ത്യയുടെ ലോകകപ്പിലെ ആദ്യ മത്സരം.