ഇടുക്കി മൂന്നാര്‍ ആനസവാരി കേന്ദ്രത്തില്‍ ആനകള്‍ക്ക് നേരേ ഉപദ്രവം. വലിയ വടി ഉപയോഗിച്ച് ആനയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്.
മാട്ടുപ്പെട്ടി റൂട്ടില്‍ കാര്‍മ്മല്‍ഗിരി ആനസവാരി കേന്ദ്രത്തിലെ ആനകളെ പാപ്പാന്മാര്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. നടപടി ആവശ്യപ്പെട്ട് മൃഗ സ്‌നേഹികളും രംഗത്തെത്തി. ഇവിടെ എത്തിയ സഞ്ചാരിയാണ് ദൃശ്യങ്ങൾ പകർത്തിയത്.