തിരുവനന്തപുരത്ത് നടുറോഡില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ തമ്മിലടി. കഴക്കൂട്ടം-കാരോട് ബൈപാസിലെ അയിരപാലത്തിലാണ് സംഭവം.പെണ്‍കുട്ടിയുടെ പേര് പറഞ്ഞാണ് മര്‍ദ്ദനമുണ്ടായത്. ഇതിന്റെ പേരില്‍ മുന്‍പും വിദ്യാര്‍ത്ഥികള്‍ തമ്മിലടിച്ചു. ഒരാള്‍ ജയിക്കും വരെ സംഘര്‍ഷം തുടര്‍ന്നു. സംഘത്തിലെ മറ്റംഗങ്ങളാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
തമ്മിലടിക്കുന്നത് ലഹരി ഉപയോഗിച്ച ശേഷമെന്ന് നാട്ടുകാര്‍ ആരോപിച്ചു. സംഭവത്തില്‍
പൊലീസ് അന്വേഷണം ആരംഭിച്ചു.