പത്തനംതിട്ട: എംസി റോഡിൽ പന്തളത്തുണ്ടായ വാഹനാപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം. എം സി റോഡിൽ പന്തളം കുരമ്പാലയിലാണ് അപകടം നടന്നത്. കെ എസ് ആർ ടി സി ബസും ഡെലിവറി വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കിഴക്കമ്പലം സ്വദേശി ജോൺസൺ മാത്യു (48) ആലുവ എടത്തല സ്വദേശി ശ്യാം വി എസ് (30) എന്നിവരാണ് മരിച്ചത്. മരിച്ച രണ്ട് പേരും വാനിൽ യാത്ര ചെയ്തവരാണ്. ബസ് യാത്രക്കാർക്കും അപകടത്തിൽ പരിക്കേറ്റു. മൃതദേഹങ്ങൾ അടൂർ ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.