തിരുവനന്തപുരം സര്‍ക്കാര്‍ ആയുര്‍വേദ കോളേജ് ആശുപത്രിയിലെ കാഷ്വാലിറ്റി വിഭാഗത്തില്‍ അലോപ്പതി മെഡിക്കല്‍ ഓഫീസറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 30,000 രൂപ ഓണറേറിയം ലഭിക്കും. ഒക്ടോബര്‍ 10ന് രാവിലെ 11 മണിക്ക് ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പാളിന്റെ കാര്യാലയത്തിലാണ് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടക്കുന്നത്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് എം.ബി.ബി.എസ്, ടി.സി.എം.സി മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ എന്നിവ ഉണ്ടായിരിക്കണം. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം രാവിലെ 10.30ന് കാര്യാലയത്തില്‍ ഹാജരാകേണ്ടതാണെന്ന് ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പാള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471 2460190.
#casuality #medicalofficer #job #career #vacancy #hospital #nurse #doctor #health #healthcare #ayurvedahospital