നികുതികൾക്ക് പിറകെ പൊലീസും നിരക്കുകൾ കുത്തനെ കൂട്ടി

സർക്കാറിന്റെ വിവിധ സേവനങ്ങൾക്ക് നികുതികളും ഫീസും വർദ്ധിപ്പിച്ചതിന് പുറകെ പോലീസും സേവനങ്ങൾക്ക് നിരക്ക് കുത്തനെ കൂട്ടി. അപകടവുമായി ബന്ധപ്പെട്ട രേഖകൾ വാങ്ങാൻ നിലവിൽ സൗജന്യമായിരുന്നത് 50 രൂപ വീതം ആക്കി. ജാഥ നടത്തുന്നതിനുള്ള ഫീസും വൻതോതിൽ വർധിപ്പിച്ചു .നിലവിൽ 300 രൂപയായിരുന്നത് 2000 രൂപയാക്കി.

പോലീസ് സബ് ഡിവിഷൻ പരിധിയിൽ 4000 രൂപയും ജില്ലാതല പരിപാടിക്ക് 10000 രൂപയും അപേക്ഷക്കൊപ്പം നൽകണം. വിദേശത്തേക്ക് പോകുന്നതിനു ജോലിക്കുമായി നൽകുന്ന എൻ ഓ സി ക്ക് 555 ഉണ്ടായിരുന്നത് 610 രൂപയാക്കി ഉയർത്തി .കേസ് ഡയറി, എഫ്ഐആർ, പോസ്റ്റ്മോർട്ടം റിപ്പോർട്ട്, മുറിവ് സർട്ടിഫിക്കറ്റ് എന്നിവയ്ക്കുള്ള ഫീസ് 50 രൂപയാക്കി. നിലവിൽ ഇത് സൗജന്യമായിരുന്നു.വാഹനം കേടായാൽ നൽകേണ്ട തുകയിലും വർദ്ധന വരുത്തി. ലൈസൻസിനുള്ള ഫീസ് 15 രൂപ വർദ്ധിപ്പിച്ചു ഓടുന്ന വാഹനത്തിലെ മൈക്കിന് 610 രൂപയാക്കി. സംസ്ഥാനത്താകെ ഉപയോഗിക്കുന്നതിന് 500 15 രൂപയാണ്. നിലവിൽ ഈടാക്കിയിരുന്നത് ഇത് 670 രൂപയാക്കി. പോലീസ് നായയെ വാടകയ്ക്ക് ലഭിക്കാൻ ദിവസം 7280 രൂപ നൽകണം. വയർലെസ് സെറ്റിന് 2425 രൂപയും. സ്വകാര്യ ആവശ്യത്തിന് പോലീസുകാരെ വിട്ടു കിട്ടുന്നതിന് സിഐക്ക് പകൽ നാലുമണിക്കൂറിന് 3340 രൂപയും രാത്രിയിൽ എങ്കിൽ 4370 രൂപയും നൽകണം.