തിരുവനന്തപുരത്ത് പ്ലസ് വൺ വിദ്യാർഥി നെയ്യാറിൽ മുങ്ങിമരിച്ചു.

തിരുവനന്തപുരത്ത് പ്ലസ് വൺ വിദ്യാർഥി നെയ്യാറിൽ മുങ്ങിമരിച്ചു. തിരുവനന്തപുരം പ്ലാമൂട്ടുകട സ്വദേശി റാം മാധവാണ് മരിച്ചത്. നെയ്യാറ്റിൻകര വിശ്വാഭാരതി സ്കൂളിലെ വിദ്യാർത്ഥിയായിരുന്നു. രാവിലെ ട്യൂഷൻ കഴിഞ്ഞ് സ്കൂളിൽ പോകുന്നതിനിടെയാണ് റാം മാധവും രണ്ട് സുഹൃത്തുക്കളും നെയ്യാർ തീരത്ത് എത്തിയത്. ആറിൽ കുളിക്കാൻ ഇറങ്ങിയ റാം മുങ്ങുന്നത് കണ്ട് സുഹൃത്തുക്കൾ നിലവിളിച്ചതോടെ നാട്ടുകാർ എത്തിയെങ്കിലും രക്ഷിക്കാനായില്ല. ഫയർഫോഴ്സ് എത്തിയാണ് കുട്ടിയുടെ മൃതദേഹം കരയ്ക്ക് എത്തിച്ചത്. മൃതദേഹം നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലേക്ക് മാറ്റി.