യാത്രകളുടെ വരുമാനം രജിസ്റ്ററില്‍ രേഖപ്പെടുത്തിയില്ലെന്നും ഓഡിറ്റ് വിഭാഗം കണ്ടെത്തിയിട്ടുണ്ട്. സര്‍വ്വീസിന് മുന്‍പ് തന്നെ വ്യാജ രസീത് ഉപയോഗിച്ച് യാത്രകകാരില്‍ നിന്ന് തുക കൈപ്പറ്റിയായിരുന്നു തട്ടിപ്പ്. തുക ഓണ്‍ലൈന്‍ വഴി അയച്ചു എന്നായിരുന്നു ഇയാള്‍ അവകാശപ്പെട്ടിരുന്നത്.
മെയ് 20ന് പാലക്കാട് നിന്ന് നടത്തിയ ഗവി, വയനാട് യാത്രകളുടെ വരുമാന തുകയിലാണ് ജീവനക്കാരൻ തട്ടിപ്പ് നടത്തിയത്. നഷ്ടമായ തുക ജീവനക്കാരനില്‍ നിന്ന് തന്നെ തിരിച്ചുപിടിക്കുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. വിഷയത്തില്‍ കോര്‍പ്പറേഷന്‍ ആഭ്യന്തര വിഭാഗവും വിശദമായ അന്വേഷണം നടത്തും.