നാദിറയുടെ കബറടക്കം പുന്നോട് ജുമാ മസ്ജിദിൽ നടന്നു..ഉമ്മയും വാപ്പയും നഷ്ടമായ അനാഥരായ കുട്ടികൾ കർണാടകയിലേക്ക്.


കല്ലമ്പലം: കഴിഞ്ഞദിവസം നാടിനെ നടുക്കിയ സംഭവമായിരുന്നു പാരിപ്പള്ളി അക്ഷയ കേന്ദ്രത്തിലെ ജീവനക്കാരിയായ ഭാര്യ നാദിറയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊല്ലുകയും സ്വയം കഴുത്തറുത്ത് കിണറ്റിൽ ചാടി ആത്മഹത്യ ചെയ്ത റഹീമിന്റെ രണ്ടു കുട്ടികളും ബന്ധുക്കളോടൊപ്പം കർണാടകത്തിലേക്ക് പോകുന്നു. കടമ്പാട്ടുകോണം എസ് കെ വി എച്ച് എസ് ലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ റഹിയ ഒമ്പതാംക്ലാസ് വിദ്യാർത്ഥിയായ റൈഹാൻഷായുമാണ് മാതാപിതാക്കളുടെ മരണത്തെ തുടർന്ന് അനാഥരായത് കുട്ടികൾ. നാദിറയുടെ ബന്ധുക്കളായി നാളിതുവരെ ആരും തന്നെ എത്തിയിരുന്നില്ല. മരണത്തെ തുടർന്ന് നാദിറയുടെ ഉമ്മ യോടൊപ്പം ബന്ധുക്കൾ എത്തിച്ചേർന്നിരുന്നു.
ഇന്ന് നാദിറയുടെ മൃതദേഹ സംസ്കാരത്തിനുശേഷം കുട്ടികൾ കർണാടകത്തിലെ ബന്ധുക്കളുമായി പോകുന്നതിന് താൽപര്യം പ്രകടിപ്പിച്ചു .നാട്ടുകാരും ബന്ധുക്കളുമായി സംസാരിച്ചു ധാരണ പ്രകാരം കുട്ടികളെ കൊണ്ടുപോകുന്നതിന് തയ്യാറായി . നാവായിക്കുളം പഞ്ചായത്ത് പ്രസിഡൻ്റ് ബേബി രവീന്ദ്രന്റെ നേതൃത്വത്തിൽ പഞ്ചായത്ത് അംഗങ്ങളായ എസ് അരുൺ കുമാർ, ജി എസ് സീമ , എസ്റീന ഐ സിഡിഎസ് സൂപ്പർവൈസർ മറിയ എം ബേബി , അഞ്ജന യുകെ പഞ്ചായത്ത് ജീവനക്കാർ നാദിറ താമസിച്ചിരുന്ന വീട്ടിലെത്തി കുട്ടികളുടെ കാര്യം അന്വേഷിച്ചു. കുട്ടികൾക്ക് കർണാടകത്തിലേക്ക് പോകുന്നതിനാണ് താല്പര്യം എന്ന് അറിയിക്കുകയും ചെയ്തു .കുട്ടികളുടെ സുരക്ഷിതത്വത്തിന്റെ ഭാഗമായി ഉടൻതന്നെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ ബന്ധപ്പെടുകയും ഏറ്റെടുക്കുന്നവരുടെയും ഉത്തരവാദിത്വവും സുരക്ഷിതത്വവും ഉറപ്പാക്കി മാത്രമേ കുട്ടിയെ വിട്ടു നൽകാൻ കഴിയൂ എന്നുള്ള നിയമ സാഹചര്യം ദുഃഖത്തിൽ നിന്ന ബന്ധുക്കളെ നാട്ടുകാരെയും വ്യാകുലപ്പെടുത്തുകയും അമർഷത്തിലാകുകയും ചെയ്തു. ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെ ഒരു പ്രതിനിധി പോലും ഇവിടെ എത്തിച്ചേരാത്ത നാട്ടുകാർ രോഷാകുലരായി. എംഎൽഎയുടെ അടിയന്തര ഇടപെടലിനെ തുടർന്ന് ചൈൽഡ് വെൽഫയർ കമ്മിറ്റിയുമായി സംസാരിക്കുകയും കുട്ടികളെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുമ്പിൽ ഹാജരാക്കി വിടുതൽ ചെയ്യുന്നതിന് തീരുമാനം ഉണ്ടാവുകയും ചെയ്തു .അതിൻ പ്രകാരം കുട്ടികൾ കർണാടകയിലെ ബന്ധുക്കളുമായി തിരുവനന്തപുരത്തേക്ക് പോകുകയും പഞ്ചായത്ത് പ്രസിഡണ്ടും സംഘവും അനുഗമിക്കുകയും ചെയ്തു. എസ് കെ വി എച്ച്എസ് എച്ച് എം ലക്ഷമി അധ്യാപകരായ ആർ കെ ദിലീപ് കുമാർ എ വി അനിൽകുമാർ തുടങ്ങിയ നിരവധി അധ്യാപകരും നാട്ടുകാരും ഇവിടെ എത്തിച്ചേർന്നിരുന്നു