നെടുമ്പാശേരി കരിയാടില്‍ ഡ്യൂട്ടിക്കിടെ മദ്യപിച്ച് ബഹളമുണ്ടാക്കിയ ഗ്രേഡ് എസ്‌ഐക്ക് സസ്‌പെന്‍ഷന്‍. കണ്‍ട്രോള്‍ റൂം എസ്‌ഐ സുനിലിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സുനിലിനെതിരെ കേസെടുത്ത് വകുപ്പ് തല അന്വേഷണം തുടങ്ങിയതായി റൂറല്‍ എസ് പി വിവേക് കുമാര്‍ അറിയിച്ചു.ഇന്നലെ രാത്രിയാണ് സംഭവം. കരിയാട് ജംഗ്ഷനില്‍ മദ്യപിച്ചെത്തിയ ഗ്രേഡ് എസ്‌ഐ സുനില്‍കുമാര്‍ തൊട്ടടുത്തുള്ള ബേക്കറിയിലുണ്ടായ കുഞ്ഞുമോനെയും കുടുംബത്തെയും ആക്രമിക്കുകയായിരുന്നു. പിന്നാലെ നാട്ടുകാരാണ് ഇയാളെ തടഞ്ഞുവയ്ക്കുകയും പൊലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തത്. ഇന്നലെ രാത്രി തന്നെ ഇയാളെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കുകയും മദ്യപിച്ചതായി കണ്ടെത്തുകയും ചെയ്തു. പിന്നാലെ സുനിലിനെ സസ്‌പെന്‍ഡ് ചെയ്യുകയാണെന്ന് റൂറല്‍ എസ്പി അറിയിച്ചു. മര്‍ദന സമയത്ത് സുനിലിനൊപ്പം വേറെയും പൊലീസ് ഉദ്യോഗസ്ഥരുണ്ടായിരുന്നു. ഇവര്‍ക്കെതിരെ വകുപ്പുതല നടപടിയുമുണ്ടാകും.