*ആറ്റിങ്ങൽ വാമനാപുരം ആറിലേക്ക് ഹോട്ടൽ മാലിന്യം ഒഴുക്കിവിട്ട ബ്രൈറ്റ് ഹോട്ടൽ നഗരസഭ ആരോഗ്യ വിഭാഗം പൂട്ടിച്ചു*

ബ്രൈറ്റ് ഹോട്ടൽ പൂട്ടിക്കാൻ ഇന്ന് നടന്ന കൗൺസിൽ യോഗത്തിൽ ആയിരുന്നു തീരുമാനം. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഹോട്ടലിലെ മലിനജലം വാമനപുരം നദിയിലേക്ക് ഒഴുക്കിവിട്ടത് ഏറെ വിവാദം സൃഷ്ട്ടിച്ചിരുന്നു. ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിൽ മലിനജലം ഒഴുക്കി വിട്ടതായി കണ്ടെത്തി. തുടർന്ന് ഇന്ന് വൈകുന്നേരം 6 മണിയോടെ ഉദ്യോഗസ്ഥരെത്തി ഹോട്ടൽ പൂട്ടിക്കുക ആയിരുന്നു.