വെള്ളിയാഴ്ച രാത്രിയാണ് കേരളത്തിനുള്ള രണ്ടാമത്തെ വന്ദേഭാരത് ട്രെയിന്‍ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ നിന്ന് പുറത്തിറക്കിയത്. റൂട്ടിന്റെ കാര്യത്തില്‍ അന്തിമതീരുമാകാത്തതിനാലാണ് കോച്ച് മംഗളൂരുവിലേക്ക് പുറപ്പെടാത്തത്. ചെന്നൈയില്‍ നിന്ന് വൈകാതെ മംഗളൂരുവിലേക്കെത്തുമെന്നാണ് റിപ്പോര്‍ട്ട്. ഇതിന് ശേഷം പരീക്ഷണ ഓട്ടവും നടത്തേണ്ടതുണ്ട്.
മംഗളൂരു-എറണാകുളം, മംഗളൂരു-കോട്ടയം, മംഗളൂരു-തിരുവനന്തപുരം എന്നീ റൂട്ടുകളാണ് രണ്ടാം വന്ദേഭാരതിന് പ്രധാനമായും പരിഗണിക്കുന്നത്. മംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് രാവിലെ 10ന് മുമ്പ് എറണാകുളത്ത് എത്തുന്ന സര്‍വീസിനാകും കൂടുതല്‍ ആവശ്യകത. എന്നാല്‍ എറണാകുളത്ത് പ്ലാറ്റ്‌ഫോം ഒഴിവില്ലാത്തത് പ്രതിസന്ധിയാണ്. ഇതോടെയാണ് പ്ലാറ്റ്‌ഫോമുകള്‍ ഒഴിവുള്ള കോട്ടയത്തേക്ക് സര്‍വീസ് നീട്ടാമെന്ന സാധ്യത ചൂണ്ടിക്കാട്ടപ്പെടുന്നത്.