മകന്റെ മരണവാര്‍ത്ത അറിഞ്ഞ് മാതാവ് ജീവനൊടുക്കി. വയനാട് പൂക്കോട് വൈറ്റിനറി സര്‍വകലാശാല ക്യാമ്പസില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിയുടെ മാതാവാണ് കിണറ്റില്‍ ചാടി മരിച്ചത്.ഇന്നലെ ഉച്ചയ്ക്ക് പൂക്കോട് ക്യാമ്പസില്‍ പിക്കവാനും സ്‌കൂട്ടറും കൂട്ടിയിടിച്ച് പിജി വിദ്യാര്‍ഥിയായ തിരുവനന്തപുരം നെടുമങ്ങാട് വെള്ളൂര്‍ക്കോണം അറഫയില്‍ സുലൈമാന്റെ മകന്‍ സജിന്‍ മുഹമ്മദ് (28) മരിച്ചിരുന്നു.ഇതിന്റെ മനോവിഷമത്തിലാണ് മാതാവ് ശീജയും ആത്മഹത്യ ചെയ്തത.്
ആദ്യം മരണവാര്‍ത്ത മാതാവിനെ അറിയിച്ചിരുന്നില്ല. പിന്നീട് സാമൂഹ്യ മാധ്യമങ്ങള്‍ വഴി അമ്മ വാര്‍ത്ത അറിയിയുകയായിരുന്നു. പിന്നാലെ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു