ആറ്റിങ്ങലിൽ നാട് ചുറ്റാനിറങ്ങിയ മുള്ളൻപന്നിയെ വനപാലകർ പിടികൂട്ടി കാട്ടിൽ വീട്ടു.

ആറ്റിങ്ങൽ റ്റി.ബി ജംഗഷൻ, കല്യാണിയിൽ   ഗോപകുമാറിൻ്റെ വീട്ടിലാണ് മുള്ളൻ പന്നി എത്തിയത്.

ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം. 

വീടിൻ്റെ ഗേറ്റ് കടന്ന് കാർപോർച്ചിൽ എത്തിയ മുള്ളൻ പന്നി കാറിനടിയിലും മുറ്റത്തുമെല്ലാം ഓടി നടന്നു.

 പൂച്ചയാകാം എന്ന് വീട്ടുകാർ ആദ്യം കരുതിയെങ്കിലും സംശയം തോന്നിയതോടെ അടുത്തോട്ട് ചെന്നപ്പോഴാണ് അതിക്രമിച്ച് കടന്നെത്തിയ അതിഥിയുടെ അസ്സൽ രൂപം പിടി കിട്ടിയത്.

ആള് അടുത്തേയ്ക്ക് വരുന്നത് കണ്ട് നീണ്ട് കൂർത്ത മുള്ളുകൾ വിടർത്തി അവൻ വീട്ടുകാരെ വിരട്ടി വിട്ടു.

 നേരിട്ട് കണ്ടിട്ടില്ലങ്കിലും മുള്ളൻ പന്നിയാണ് അതിഥി എന്ന് മനസ്സിലായതോടെ വിവരം പാലോട് ഫോറസ്റ്റ് അധികൃതരെ അറിയിയ്ക്കുകയായിരുന്നു.

തുടർന്ന് പാലോട് നിന്നും വനപാലകർ എത്തി മുള്ളൻ പന്നിയെ കൂട്ടിലാക്കി.


റേഞ്ച് ഓഫീസർ എസ് രമ്യയുടെ നിർദേശാനുസരണം 
ആർ ആർ റ്റി ബീറ്റ് ഫോറസ്റ്റ് ഓഫീസർ രാഗേഷ് ജി. എസ് , ആർ ആർ റ്റി അംഗങ്ങളായ സന്ദീപ് എസ് , ജയപ്രകാശ് എന്നിവർ ചേർന്നാണ് മുള്ളൻ പന്നിയെ പിടികൂടിയത്.

ഉദ്ദേശം രണ്ട് വയസ്സ് പ്രായവും കിലോയോളം തൂക്കവും വരുന്ന മുള്ളൻ പന്നിയെ ഉൾക്കാട്ടിൽ തുറന്ന് വിടുമെന്ന് വനപാലകർ അറിയിച്ചു.