തലവേദന ഒഴിയാതെ പഴയകുന്നുമ്മലിലെ സിപിഎം; പഞ്ചായത്ത് അംഗത്തിനെതിരെ ആരോപണവുമായി യൂത്ത് കോൺഗ്രസ്
പഴയകുന്നുമ്മൽ പഞ്ചായത്തിൽ ഈ അടുത്ത് നടന്ന രണ്ട് ഉപതിരഞ്ഞെടുപ്പുകളിലും സിപിഎമ്മിന്റെ ഉറച്ച കോട്ടകളിൽ പോലും കോൺഗ്രസ് വിജയിച്ചത് പാർട്ടിക്കുള്ളിൽ വലിയ ചർച്ചയ്ക്ക് വഴിയൊരുക്കുകയും ഇതിന്റ അടിസ്ഥാനത്തിൽ കഴിഞ്ഞദിവസം പഞ്ചായത്ത് പ്രസിഡൻ്റ് രാജിവയ്ക്കുകയും ചെയ്തു. ഈ വിഷയങ്ങൾ സജീവമായി നിലനിൽക്കുകയും പഴയകുന്നുമ്മേൽ പഞ്ചായത്തിലെ സിപിഎം നുള്ളിൽ രൂക്ഷമായ രീതിയിൽ ആഭ്യന്തര തർക്കങ്ങൾ നടക്കുകയും ചെയ്യുമ്പോൾ സിപിഐ (എം ) പഞ്ചായത്ത് അംഗത്തിന്റെ തെരഞ്ഞെടുപ്പ് സത്യവാമൂലവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് ഉയർത്തിയിരിക്കുന്ന പരാതി കിളിമാനൂരിലേ സിപിഐ (എം ) നെ കൂടുതൽ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
പഴയകുന്നുമ്മൽ പഞ്ചായത്തിലെ കുന്നുമ്മൽ 13 വാർഡ് അംഗം N. സലിൽ തെരഞ്ഞെടുപ്പ് സത്യവാമൂലം തെറ്റായി നൽകിയെന്നും കേസുകളുടെ വിവരങ്ങൾ മറച്ചുവച്ചു എന്നും കാണിച്ച് യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെ പരാതിയുമായി സമീപിക്കാനിരുങ്ങുകയാണെന്നും കള്ള സത്യവാങ്മൂലം നൽകി തിരഞ്ഞെടുപ്പ് കമ്മീഷനെ വരെ തെറ്റിദ്ധരിപ്പിച്ച് വിശ്വാസ്യത നഷ്ട്ടപെട്ട പഞ്ചായത്ത് അംഗത്തെ അയോഗ്യനാക്കും വരെ യൂത്ത് കോൺഗ്രസ് നിയമപരമായി രാഷ്ട്രീയപരമായും മുന്നോട്ട് പോകുമെന്നുമാണ് പഴയകുന്നുമ്മൽ മണ്ഡലം പ്രസിഡൻ്റ് വൈശാഖ് വല്ലൂർ മാധ്യമ പ്രസ്ഥാവന നൽകിയിരിക്കുന്നത്.
എൻ.സലിലിൻ്റെ പേരിലുള്ള CC-700303/2015 എന്ന ക്രിമിനൽ കേസിന്റെ വിശദാംശങ്ങൾ ഉൾപ്പെടുത്തിയാണ് പരാതി നൽകാനും നിയമപോരാട്ടം നടത്താനും യൂത്ത് കോൺഗ്രസ് തയ്യാറെടുക്കുന്നത്.
തിരഞ്ഞെടുപ്പ് കമ്മീഷൻ ഈ പരാതിയോട് ഗൗരവപരമായ സമീപനം സ്വീകരിച്ചാൽ അത് കിളിമാനൂരിൽ പുതിയ രാഷ്ട്രീയ അന്തരീക്ഷം രൂപം കൊള്ളുന്നതിനും ഒരു ഉപതിരഞ്ഞെടുപ്പിനും കാരണമായി മാറും.