ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രറ്റ് കോടതി കിളിമാനൂരിൽ അനുവദിച്ചു.

കിളിമാനൂർ :- ബഹുമാനപ്പെട്ട ഹൈക്കോടതി കിളിമാനൂരിൽ ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി അനുവദിച്ചതായി പഴയകുന്നുമ്മൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.രാജേന്ദ്രൻ അറിയിച്ചു.പുതിയ കോടതിക്ക് കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഉടൻ നടപ്പിലാക്കുന്നതിന് പഞ്ചായത്ത് കമ്മിറ്റിയിൽ തീരുമാനമായതായി പ്രസിഡൻറ് അറിയിച്ചു. കിളിമാനൂർ സിവിൽസ്റ്റേഷനിൽ സ്ഥലംകണ്ടെത്തിയേക്കും എന്നാണ് സൂചന.