സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് റജിസ്ട്രേഷന്‍ ഇനി തിരുവനന്തപുരത്ത്

തിരുവനന്തപുരം.സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് റജിസ്ട്രേഷന്‍ ഇനി തിരുവനന്തപുരത്ത് നടത്തും. സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് പ്രത്യേക രജിസ്ട്രേഷന്‍ ആണുണ്ടാകുക. ഇതിനായി തിരുവനന്തപുരം റീജിയണല്‍ ട്രാന്സ്പോര്‍ട്ട് ഓഫീസിനെ രണ്ടായി വിഭജിച്ചു

സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് 90 സീരീസില്‍ രജിസ്റ്റര്‍ നമ്പർ നല്‍കാനും തീരുമാനമായി. ഗതാഗത കമ്മീഷണര്‍ക്ക് ഗതാഗത സെക്രട്ടറി നിര്‍ദേശം നല്‍കി