വാമനപുരം മേലാറ്റമൂഴി പരിസരത്ത് കണ്ട അപരിചനായ യുവാവ് കുട്ടികളെ തട്ടികൊണ്ട് പോകുന്ന സംഘത്തിലെ അംഗമാണെന്നുമുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമെന്ന് വെഞ്ഞാറമൂട് പോലീസ്.

വാമനപുരം മേലാറ്റമൂഴി പരിസരത്ത് കണ്ട അപരിചനായ യുവാവ് കുട്ടികളെ തട്ടികൊണ്ട് പോകുന്ന സംഘത്തിലെ അംഗമാണെന്നുമുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമെന്ന് വെഞ്ഞാറമൂട് പോലീസ് വ്യക്തമാക്കി .
സി സി ടി വി യിൽ പതിഞ്ഞ യുവാവ് പ്ലംബർ ജോലിക്കാരൻ ആണെന്നും ആഹാരം കഴിക്കാൻ വെള്ളത്തിനായി ഒരു വീട്ടിൽ ചെന്ന് ചൂട് വെള്ളം ചോദിച്ചിരുന്നത് ശരിയാണ് . എന്നാൽ വീട്ടുകാർ തന്നെ സംശയത്തോടെ കാണുന്നുവെന്ന് മനസ്സിലായതോടെ യുവാവ് വെള്ളം വാങ്ങാൻ നിൽക്കാതെ മടങ്ങുകയായിരുന്നുവെന്നും അന്വേഷണത്തിൽ മനസ്സിലായതായി പോലീസ് പറയുന്നു . ജോലി കഴിഞ്ഞ് മടങ്ങാൻ നേരം വേഷം മാറിയിരുന്നതിലാണ് സി സിടിവികളിൽ യുവാവിനെ രണ്ട് വേഷങ്ങളിൽ കണ്ടതിന് കാരണം എന്നും പോലീസ് വ്യക്തമാക്കി. 

കഴിഞ്ഞ ദിവസമാണ് മേലാറ്റുമൂഴിയിൽ അപരിചിതനായ യുവാവ് സംശയാസ്പദമായ രീതിയിൽ ബൈക്കിൽ ചുറ്റിക്കറങ്ങുന്നതായും കുട്ടികളെ തട്ടികൊണ്ട് പോകുന്ന സംഘത്തിലെ അംഗമാണെന്നുമുള്ള അഭ്യുഹങ്ങൾ പരന്നത് . ഇത് നാട്ടുകാർക്കിടയിൽ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു.

ഒരു വര്ഷം മുമ്പ് ഇവിടെ വെളുത്ത കാറിൽ എത്തിയ അജ്ഞാതൻ സ്കൂൾ വിട്ട് വരുകയായിരുന്ന വിദ്യാർത്ഥിനികളെ പിന്തുടർന്നത് പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. ഇതും നാട്ടുകാരുടെ സംശയങ്ങൾ വർധ്ധിക്കാൻ കാരണമായി