ശക്തമായ മഴയില്‍ തോട് നിറഞ്ഞു; മീന്‍മൂട്ടിയില്‍ വിനോദ സഞ്ചാരികള്‍ കുടുങ്ങി

തിരുവനന്തപുരം: വിതുര കല്ലാര്‍-മീന്‍മൂട്ടിയില്‍ വിനോദ സഞ്ചാരികള്‍ കുടുങ്ങി. മീന്‍മൂട്ടി വെള്ളച്ചാട്ടം കാണാന്‍ വന്നവരാണ് കുടുങ്ങിയത്. കുടുങ്ങിക്കിടന്നവരെ പ്രദേശവാസികളും ഗാര്‍ഡുകളും ചേര്‍ന്ന് മറുകരയിലെത്തിച്ചു.

മീന്‍മൂട്ടി വനത്തില്‍ നിന്നും ഒഴുകി വരുന്ന ചെറിയ തോട് നിറഞ്ഞതോടെ സഞ്ചാരികള്‍ കുടുങ്ങുകയായിരുന്നു. വനത്തിനുള്ളിലെ ശക്തമായ മഴയാണ് തോട് നിറയാന്‍ കാരണമായത്. വൈകിട്ട് നാല് മണിയോടെ തോട്ടില്‍ വെള്ളം കയറി. ഇതോടെ തോടിന്റെ മറുകരയില്‍ നിരവധി വിനോദ സഞ്ചാരികള്‍ കുടുങ്ങുകയായിരുന്നു. 20 ഓളം വാഹനങ്ങളും കുടുങ്ങി കിടന്നിരുന്നു.

തോട്ടിലെ വെള്ളം കുറഞ്ഞതോടെയാണ് ആളുകളെയും വാഹനങ്ങളെയും മറുകരയിലെത്തിച്ചത്. വനത്തിനുള്ളില്‍ മഴയ്ക്ക് നേരിയ കുറവുണ്ട്.