പരിപ്പള്ളിയിൽ അക്ഷയ സെന്റർ ജീവനക്കാരിയെ അക്ഷയയിൽ കയറി പെട്രോൾ ഒഴിച്ച് കത്തിച്ചു കൊലപ്പെടുത്തി
മുത്താന സ്വദേശിനിയും കെട്ടിടം ജങ്ഷനിൽ വാടകക്ക് താമസിക്കുന്ന അക്ഷയ ജീവനക്കാരിയായ നദീറ( 38)ആണ് കൊല്ലപ്പെട്ടത്. കൊലപാതകിയായ ഭർത്താവ് റഹീം കഴുത്തറുത്ത ശേഷം സമീപത്തെ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു .
ഇവർ തമ്മിൽ കടുത്ത കുടുംബ പ്രശ്നങ്ങൾ നിലനിന്നിരുന്നു. നദീറയുടെ കാലുകൾ തല്ലിയൊടിച്ച കേസിൽ റഹീം ജയിലിൽ ആയിരുന്നു.