തിരുവനന്തപുരം വര്‍ക്കലയില്‍ മദ്യലഹരിയില്‍ യുവാവ് ഓടിച്ച വാഹനമിടിച്ച് യുവതിക്ക് ഗുരുതര പരിക്ക്. വര്‍ക്കല മരക്കട മുക്ക് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് സമീപത്തായിരുന്നു സംഭവം. കാറോടിച്ച യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.അമിത വേഗതയില്‍ വന്ന കാര്‍ മറ്റൊരു കാറിലും ബൈക്കിലും ഇടിക്കുകയുമായിരുന്നു. ബൈക്കില്‍ സഞ്ചരിച്ച ചെറുന്നിയൂര്‍ തോപ്പില്‍ സ്വദേശിയായ യുവതിയെ ഇടിക്കുകയായിരുന്നു. കാലിന് ഗുരുതര പരിക്കേറ്റ യുവതിയെ വര്‍ക്കലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കാറോടിച്ച മണനാക്ക് സ്വദേശി റഹിം ഷായെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കാറില്‍ നിന്നും മദ്യകുപ്പികള്‍ കണ്ടെടുത്തിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.