ശനിയാഴ്ച ഉച്ചയ്ക്ക് 2നു കുടുംബാംഗങ്ങൾക്കൊപ്പം വിനോദ സഞ്ചാരത്തിനെത്തിയതാണ് യുവതി. ഇവിടെ വച്ചാണ് യുവതി കുഴഞ്ഞ് വീഴുന്നത്. ഉടൻ തന്നെ പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. വെളിച്ചിക്കാല ബഥരിയ ബിഎഡ് കോളജിലെ ഒന്നാം വർഷ ബിഎഡ് വിദ്യാർത്ഥിയാണ് സഫ്ന.