പാരിപ്പള്ളി: കൊല്ലം പാരിപ്പള്ളിയിൽ സൗജന്യമായി മീൻ നൽകാത്തതിന്റെ വിരോധത്തിൽ ഭിന്ന ശേഷിക്കാരനെ ക്രൂരമായി മർദ്ദിച്ച പ്രതി പിടിയിൽ. കല്ലുവാതുക്കൽ സ്വദേശി സുധിയാണ് അറസ്റ്റിലായത്. ശാസ്ത്രിമുക്കില്‍ മത്സ്യകച്ചവടം ചെയ്യുന്ന സന്തോഷിനെയാണ് കഴിഞ്ഞ മാസം 13ന് സുധി അസഭ്യം പറഞ്ഞ് മര്‍ദ്ദിച്ച് തറയില്‍ തള്ളിയിട്ട് വലിച്ചിഴച്ച് മുതുകിലും വയറ്റിലും ചവിട്ടിയത്. വില്‍പ്പനയ്ക്കായി വച്ചിരുന്ന മീന്‍ മുഴുവന്‍ പ്രതി വലിച്ചെറിഞ്ഞ് നശിപ്പിക്കുകയും ചെയ്തിരുന്നു.നേരത്തെ കൊല്ലം ഇരവിപുരത്ത് വാഹനം ഓവര്‍ടേക്ക് ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിന് പിന്നാലെയുണ്ടായ അക്രമക്കേസിലെ പ്രതികള്‍ അറസ്റ്റിലായികുന്നു. പുന്തലത്താഴം താമരക്കുളം ജോനകപ്പുറം സ്വദേശികളായ സുമീര്‍ (28), സഞ്ജയ് സിറാജ് (30), ധനീഷ് (29), പുത്തന്‍വീട്ടില്‍ അന്‍ഷാദ് (30), ഇഷാഖ് (36), അനീസ് (36) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. സിറാജിന്റെ സുഹൃത്തുക്കളുടെ കാര്‍, ഇഷാഖും അന്‍ഷാദും സുഹൃത്തുക്കളും സഞ്ചരിച്ച കാറിനെ ഓവര്‍ടേക്ക് ചെയ്തതുമായി ബന്ധപ്പെട്ടാണ് തര്‍ക്കമുയര്‍ന്നത്. പിന്നാലെ പ്രകോപിതരായ അന്‍ഷാദും സംഘവും സിറാജിന്റെ സുഹൃത്തുക്കളെ ആയുധങ്ങളുമായിഅക്രമിക്കുകയായിരുന്നു.
ഓഗസ്റ്റ് രണ്ടാം വാരത്തില്‍ കൊല്ലം കടവൂരില്‍ രാത്രി കാറില്‍ സഞ്ചരിക്കവെ നവദമ്പതികളെയും സഹോദരനെയും മദ്യലഹരിയില്‍ തടഞ്ഞുനിര്‍ത്തി അസഭ്യം പറഞ്ഞ് കാറിന്റെ ചില്ല് അടിച്ച് തകര്‍ത്ത പ്രതികള്‍ പിടിയിലായിരുന്നു. മങ്ങാട് സ്വദേശി അഖില്‍ രൂപ്, ജമിനി ജസ്റ്റിന്‍ എന്നിവരാണ് പിടിയിലായത്. ഹോണ്‍ മുഴക്കിയതിന്റെ പേരിലുള്ള തര്‍ക്കത്തിന് പിന്നാലെയായിരുന്നു ആക്രമണമെന്നാണ് പരാതി.