*അയ്യങ്കാളി നഗരതൊഴിലുറപ്പ് തൊഴിലാളികൾക്ക് ഗംബൂട്ടും ഗ്ലൗസും വിതരണം ചെയ്ത് ആറ്റിങ്ങൽ നഗരസഭ*

ആറ്റിങ്ങൽ: നഗരത്തിലെ 31 വാർഡുകളിലെയും 270 ഓളം വരുന്ന തൊഴിലുറപ്പ് തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ മുൻനിർത്തിയാണ് ഗംബൂട്ടും ഗ്ലൗസും വിതരണം ചെയ്തത്. നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ പുതിയ പദ്ധതിയിലൂടെ 1,55000 രൂപ ഇതിനായി ചിലവഴിച്ചു. ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി സുരക്ഷ ഉപകരണങ്ങടങ്ങിയ കിറ്റിന്റെ വിതരണോദ്ഘാടനം നിർവ്വഹിച്ചു. വൈസ് ചെയർമാൻ ജി.തുളസീധരൻ പിള്ള, സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻമാരായ എസ്.ഷീജ, ഗിരിജ, കൗൺസിലർമാരായ ശങ്കർ, ബിനു, രവികുമാർ, ഓവർസിയർ ചിന്നു.ബി.എസ് തുടങ്ങിയവർ പങ്കെടുത്തു.