പീച്ചിയിൽ തോണി മറിഞ്ഞ് അപകടം; മൂന്ന് യുവാക്കളുടെയും മൃതദേഹം കണ്ടെത്തി

തൃശ്ശൂര്‍: പീച്ചി ആനവാരിയിൽ തോണി മറിഞ്ഞ് ഉണ്ടായ അപകടത്തിൽ കാണാതായ യുവാക്കളുടെ മൃതദേഹം കണ്ടെടുത്തു. വാണിയംപാറ കൊള്ളിക്കാട് സ്വദേശി തെക്കേപുത്തന്‍ പുരയില്‍ വീട്ടില്‍ അജിത്ത് (21), കൊട്ടിശ്ശേരി കുടിയില്‍ വീട്ടില്‍ വിപിന്‍ (26),കൊള്ളിക്കാട് സ്വദേശി നൗഷാദ് എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

ഇന്നലെ വൈകുന്നേരം നാല് മണിയോടെയായിരുന്നു പീച്ചി ഡാമിന്റെ വ്യഷ്ടിപ്രദേശമായ ആനവാരിയില്‍ അപകടം നടന്നത്. വഞ്ചി മറിഞ്ഞതിനെ തുടർന്ന് നാല് യുവാക്കളില്‍ മൂന്ന് പേരെ കാണാതാവുകയായിരുന്നു.എൻഡിആർഎഫിന്‍റേയും ഫയര്‍ഫോഴ്സിന്‍റേയും നേതൃത്വത്തിലായിരുന്നു തെരച്ചിൽ.