വർക്കലയിൽ അമിത വേഗത്തിൽ എത്തിയ സ്വകാര്യ ബസ് ഇരുചക്ര വാഹനത്തിൽ ഇടിച്ചു അമ്മയ്ക്കും മകനും പരിക്കേറ്റു...

വർക്കലയിൽ അമിത വേഗത്തിൽ എത്തിയ സ്വകാര്യ ബസ് ഇരുചക്ര വാഹനത്തിൽ ഇടിച്ചു അമ്മയ്ക്കും മകനും പരിക്കേറ്റു.....ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ നില ഗുരുതരം
ഇന്ന് വൈകിട്ട് 4:15 നായിരുന്നു അപകടം. വർക്കല മൈതാനത്തേക്ക് പോകുകയായിരുന്ന ഗോകുലം ബസ് അതേ ദിശയിൽ സഞ്ചരിച്ചിരുന്ന സ്കൂട്ടിയുടെ പിന്നിൽ ബസ് ഇടിച്ചുകയറുകയായിരുന്നു. തെറിച്ചു വീണ കുട്ടിയുടെ ദേഹത്തുകൂടി ബസ് കയറി ഇറങ്ങിയതായി ദൃശ്സാക്ഷികൾ പറഞ്ഞു. ബസ് ജീവനക്കാർ ഓടി രക്ഷപെട്ടു.കല്ലമ്പലം പുതുശ്ശേരിമുക്ക് സ്വദേശിയായ അമ്മയും മകനുമാണ് അപകടത്തിൽ പെട്ടത്. ഇവരെ വർക്കല മിഷൻ ആശുപത്രിയിൽ പ്രവേശിച്ചു.