കെ .ടി.സി.ടി ഹോസ്പിറ്റലിൽ പുതുതായി തുടങ്ങിയ കാത്ത് ലാബ്, കെ.ടി.സി .ടി അലൈഡ് ഹെൽത്ത് സയൻസിൽ തുടങ്ങിയ ബി.എസ്.സി എം.എൽ.ടി കോഴ്സുകൾ എന്നിവയുടെ ഉദ്‌ഘാടനം മന്ത്രി ശ്രീ.ജി ആർ അനിൽ നിർവഹിച്ചു.

കടുവയിൽ മുസ്‌ലിം ജമാഅത്ത്‌ ചാരിറ്റബിൾ ട്രസ്റ്റിന്‍റെ കീഴിലുള്ള കെ .ടി.സി.ടി ഹോസ്പിറ്റലിൽ പുതുതായി തുടങ്ങിയ കാത്ത് ലാബ്, കെ.ടി.സി .ടി അലൈഡ് ഹെൽത്ത് സയൻസിൽ തുടങ്ങിയ ബി.എസ്.സി എം.എൽ.ടി കോഴ്സുകൾ എന്നിവയുടെ ഉദ്‌ഘാടനം ബഹു. ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ശ്രീ.ജി ആർ അനിൽ നിർവഹിച്ചു.പുതിയ ബ്ലോക്കുകൾ, ഓപ്പറേഷൻ തീയേറ്ററുകൾ എന്നിവയുടെ ഉദ്‌ഘാടനം ആറ്റിങ്ങൽ നിയോജക മണ്ഡലം എം.എൽ.എ ബഹു ഓ.എസ് അംബിക നിവഹിച്ചു.എം.എൽ.എ ബഹു ഓ.എസ് അംബിക അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.ടി.സി.ടി ഹോസ്‌പിറ്റൽ കൺവീനർ എം.എസ് ഷെഫീർ സ്വാഗതം ആശംസിച്ചു. മുൻ എം.എൽ.എ ബഹു ശ്രീ വർക്കല കഹാർ മുഖ്യ പ്രഭാഷണം നടത്തി.

ശ്രീമതി എസ്. കുമാരി (മുനിസിപ്പൽ ചെയർപേഴ്സൺ ആറ്റിങ്ങൽ.,ശ്രീമതി സ്മിത സുന്ദരേശൻ പ്രസിഡന്റ്, (വർക്കല ബ്ലോക്ക് പഞ്ചായത്ത്),ശ്രീ. എ. നഹാസ് (പ്രസിഡന്റ്, മണമ്പൂർ ഗ്രാമപഞ്ചായത്ത്,ശ്രീ. വി. സുധീർ (വികസനകാര്യ ചെയർമാൻ, മണമ്പൂർ ഗ്രാമപഞ്ചായത്ത്)ശ്രീമതി കുഞ്ഞുമോൾ (മെമ്പർ, വർക്കല ബ്ലോക്ക് പഞ്ചായത്ത്) ഡോ. ശോഭ (പ്രിൻസിപ്പൽ KTCT ബി.എഡ് കോളേജ്) അഡ്വ. മുഹ്സിൻ (സ്പെഷ്യൽ പ്രോസിക്യൂട്ടർ, പോക്സോ, ആറ്റിങ്ങൽ)
ഡോ. സാബു മുഹമ്മദ് നൈന (മെഡിക്കൽ സൂപ്രണ്ട്, KTCT ഹോസ്പിറ്റൽ ശ്രീ. അഷ്റഫ് പേരിലക്കോട് (ഡയറക്ടർ, KTCT കോളേജ് ഓഫ് അപ്ലൈഡ് ഹെൽത്ത് സയൻസസ്)ഡോ. ലീന (പ്രിൻസിപ്പാൾ, KTCT നഴ്സിംഗ് സ്കൂൾ)
ശ്രീ. അഷ്റഫ് (പ്രിൻസിപ്പൽ, KTCT DHI) എം.എ. മനാഫ് മെമ്പർ, മണമ്പൂർ ഗ്രാമപഞ്ചായത്ത്ആർ. മുഹമ്മദ് റാഷിദ് (മെമ്പർ, മണമ്പൂർ ഗ്രാമപഞ്ചായത്ത്) എന്നിവർ ആശംസ രേഖപ്പെടുത്തിയ ചടങ്ങിൽ കെ.ടി.സി.ടി ട്രസ്റ്റ് പ്രസിഡന്‍റ് ഇ.ഫസിലുദ്ദീൻ, കെ.ടി.സി.ടി ജനറൽ സെക്രട്ടറി എ.എം.എ റഹീം, കെ.ടി.സി.ടി ട്രസ്റ്റ് ട്രെഷറർ മുഹമ്മദ് ഷഫീഖ്.എൻ, മറ്റ് ഭാരവാഹികളായ ഐ.മൻസൂറുദ്ദീൻ, എ താഹ, എസ് സജീർഖാൻ,എസ്.നൗഷാദ്,എസ് .നഹാസ്,നവാസ് മയിലാടുംപാറ,അബ്ദുൽ റഷീദ്,മുനീർ മൗലവി,അഡ്വ മുഹമ്മദ് റിയാസ്,എ ഫസിലുദ്ദീൻ,എസ് ബുർഹാൻ,യു.അബ്ദുൽ കലാം , ജെ ബി നവാസ് തുടങ്ങിയവർ മുഖ്യ സാന്നിധ്യമായി.