പത്തനംതിട്ടയിൽ അവശനിലയിൽ കണ്ടെത്തിയ നേഴ്സ് മരിച്ചു; ഭർത്താവിൻ്റെ മൊഴിയെടുത്ത് പൊലീസ്

പത്തനംതിട്ട: അവശനിലയിൽ കണ്ടെത്തിയ നേഴ്സ് മരിച്ചു. പത്തനംതിട്ട റാന്നി താലൂക്ക് ആശുപത്രിയിലെ നേഴ്സ് ജെനിമോളാണ് മരിച്ചത്. റാന്നി പുതുശ്ശേരി മലയിലെ വീട്ടിലെ ബാത്റൂമിൽ ആണ് അവശനിലയിൽ കണ്ടെത്തിയത്. ഉടനെ റാന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ജെനിയുടെ ഭർത്താവ് അനീഷ് കുമാറിൽ നിന്നും പൊലീസ് മൊഴിയെടുത്തു.