പ്രമുഖ ആർഎസ്എസ് ബിജെപി നേതാവ് പി. പി മുകുന്ദൻ അന്തരിച്ചു.

 പ്രമുഖ ആർഎസ്എസ് ബിജെപി നേതാവ് പി.
 പി മുകുന്ദൻ അന്തരിച്ചു.
 76 വയസ്സായിരുന്നു.

 ഇന്ന് രാവിലെ 8.11ന് എറണാകുളം അമൃത ആശുപത്രിയിലാണ് അന്ത്യം സംഭവിച്ചത്.
സംസ്കാരം കണ്ണൂരിൽ നടക്കും .

 ആർഎസ് എസ് സ്ഥാപിക്കുന്നതിൽ പ്രമുഖ പങ്കു വഹിച്ച ആളാണ് അദ്ദേഹം.
 ദീർഘകാലം ബിജെപി സംസ്ഥാന സംഘടന ജനറൽ സെക്രട്ടറി ആയിരുന്നു.

ബിജെപി ദേശീയ എക്സിക്യൂട്ടീവ് അംഗമായും പ്രവർത്തിച്ചിരുന്നു.
 ജന്മഭൂമി പത്രത്തിന്റെ മാനേജിങ് ഡയറക്ടറായിരുന്നു.

 ഗവർണർ പി എസ് ശ്രീധരൻപിള്ളയെ രാഷ്ട്രീയത്തിലേക്ക് കൈപിടിച്ചു കൊണ്ടുവന്നത്
 മുകുന്ദൻആയിരുന്നു.