കനത്ത മഴയെത്തുടര്‍ന്ന് മൂഴിയാര്‍, മണിയാര്‍ ഡാമുകള്‍ തുറന്നു. ഉരുള്‍പൊട്ടി മലവെള്ളം ഇരച്ചെത്തിയതോടെയാണ് അണക്കെട്ടുകള്‍ തുറന്നത്. ഇരു ഡാമുകളുടെയും എല്ലാ ഷട്ടറുകളും തുറന്നു. മൂഴിയാറില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച് പരമാവധി വെള്ളം തുറന്നുവിടുകയാണ്.ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്ന് മൂഴിയാര്‍ അണക്കെട്ടിന്റെ മൂന്നു ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ വീതം ഇന്ന് വൈകിട്ട് 7 മണിയോടെ ഉയര്‍ത്തി. ഇതില്‍ രണ്ടെണ്ണം പിന്നീട് അടച്ചു. നിലവില്‍ രണ്ടാം നമ്പര്‍ ഷട്ടര്‍ മാത്രം 50 സെന്റിമീറ്റര്‍ ഉയര്‍ത്തിയിട്ടുണ്ട്. മണിയാര്‍ ഡാമും തുറന്നു. രാത്രി വൈകിയും ശക്തമായ മഴ തുടരുകയാണ്. മൂഴിയാര്‍ സായിപ്പിന്‍കുഴി ഉള്‍വനത്തില്‍ ഉരുള്‍പൊട്ടിയതിനെ തുടര്‍ന്നാണ് ജലനിരപ്പ് ഉയര്‍ന്നതെന്നാണ് സംശയം.