കെഎസ്ഇബിയിൽ അസിസ്റ്റന്റ് എഞ്ചിനീയറായിരുന്ന വി.ശോഭ വിരമിച്ച ശേഷമാണ് ട്രസ്റ്റിൽ സജീവമായത്. പൊങ്കാല മഹോത്സവത്തിന്റെ പബ്ലിസിറ്റി കൺവീനർ, ഉത്സവത്തിന്റെ ആദ്യ വനിതാ ജനറൽ കൺവീനർ എന്നീ പദവികളും ശോഭ വഹിച്ചിട്ടുണ്ട്.കെ.ശരത്കുമാറാണ് സെക്രട്ടറി. പി.കെ.കൃഷ്ണൻ നായർ വൈസ് പ്രസിഡന്റും അനുമോദ് .എ.എസ് ജോയിന്റ് സെക്രട്ടറിയുമാകും. കഴിഞ്ഞ തവണ ചെയർപേഴ്‌സണായിരുന്ന എ.ഗീതാകുമാരിയെ ട്രഷററായി തിരഞ്ഞെടുത്തിരുന്നു. പുതിയ പ്രസിഡന്റിനൊപ്പം മറ്റ് ഭാരവാഹികളും ചുമതലയേറ്റു.