സെപ്തംബർ 3 ഞായർ സ്കൂളിൽ നടന്ന 2022 - 25 ബാച്ചിന്റെ യൂണിറ്റ് ക്യാമ്പിൽ ഓണാഘോഷം എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവർത്തനങ്ങൾ നടന്നു. സ്ക്രാച്ച് പ്രോഗ്രാമിങ് സോഫ്ട്‌വെയറിൽവെയറിൽ തയ്യാറാക്കിയ റിഥം കബോ സർ ഉപയോഗിച്ച് ഓഡിയോ ബീറ്റുകൾ തയാറാക്കുന്ന പ്രവർത്തനം, പൂക്കൾ ശേഖരിച്ച് ഓണപ്പൂക്കളമൊരുക്കുന്ന കമ്പ്യൂട്ടർ ഗെയിം തയാറാക്കൽ, സ്വതന്ത്ര ദ്വിമാന അനിമേഷൻ സോഫ്ട്‌വെയറായ ഓപ്പൺടൂൺസ് ഉപയോഗിച്ച് അനിമേഷൻ റീലുകൾ, ജിഫ് ചിത്രങ്ങൾ, ഓണവുമായി ബന്ധപ്പെട്ട പ്രൊമോഷൻ വീഡിയോകൾ തയാറാക്കൽ എന്നീ പ്രവർത്തനങ്ങളാണ് യൂണിറ്റ് ക്യാമ്പിൽ നടന്നത്. ഓണത്തിന്റെ പശ്ചാത്തലത്തിൽ നടന്ന ക്യാമ്പ് പ്രവർത്തനങ്ങൾ കുട്ടികൾക്ക് പുത്തൻ അനുഭവമായി മാറി. കിളിമാനൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിലെ കൈറ്റ് മാസ്റ്റർ മുഹമ്മദ് റാസി സാറാണ് ക്യാമ്പ് നയിച്ചത്. ക്യാമ്പിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെട്ട എട്ട് വിദ്യാർത്ഥികൾ നവംബറിൽ നടക്കുന്ന സബ്‌ജില്ലാക്യാമ്പിൽ പങ്കെടുക്കും.