പാർലമെന്റ് പ്രത്യേക സമ്മേളനം പുതിയ മന്ദിരത്തിൽ നടക്കും. സെപ്റ്റംബർ 18നു സമ്മേളനം പഴയ മന്ദിരത്തില്‍ തുടങ്ങി 19നു ഗണേഷ് ചതുർഥി ദിനത്തിൽ പുതിയ കെട്ടിടത്തിലേക്കുമാറുമെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഈ മാസം 18 മുതൽ 22 വരെയാണു കേന്ദ്രസർക്കാർ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചിരിക്കുന്നത്.അതേസമയം പാർലമെന്റ് പ്രത്യേക സമ്മേളനത്തിന്റെ അജണ്ട വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് സോണിയ ഗാന്ധി പ്രധാനമന്ത്രിക്ക് കത്തയച്ചു. പ്രതിപക്ഷ സഖ്യം ഉയർത്തുന്ന വിഷയങ്ങൾ ചർച്ച ചെയ്യണമെന്ന് കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്
ഇന്ത്യാ സഖ്യത്തിന് വേണ്ടിയാണ് സോണിയ ഗാന്ധി കത്തയച്ചത്.