കന്നിയാത്ര കൊല്ലം - തിരുവനന്തപുരം - കൊല്ലം റൂട്ടിൽ.
നിലവിലുള്ള എസി ലോ ഫ്ലോർ ബസുകളാണു പരീക്ഷണാർഥം സമീപ ജില്ലയിൽ നിന്നും തലസ്ഥാനത്തേയ്‌ക്ക് യാത്ര നടത്തുന്നത്. കേരളത്തിൽ ഏറ്റവും ലാഭത്തിലുള്ള റൂട്ട് കൂടിയാണിത്.
മിനിമം ചാർജ് 20 രൂപ. കിലോമീറ്ററിന് 108 പൈസ നിരക്ക്. സൂപ്പർ ഫാസ്റ്റിന് മിനിമം ചാർജ് 22 രൂപയാണ്. ഫാസ്റ്റ് പാസഞ്ചറിനും സൂപ്പർ ഫാസ്റ്റിനും ഇടയ്ക്കുള്ള നിരക്കാണിത്. ഫാസ്റ്റ് പാസഞ്ചറിന്റെ സ്റ്റോപ്പുകളെല്ലാം ജനത സർവീസിനുമുണ്ടാകും.
കെഎസ്ആർടിസിയുടെ പതിവുനിറം മാറിയാണ് ബസുകൾ രംഗത്തിറങ്ങുന്നത്. ഈ എസി ബസുകളിൽ യാത്രക്കാർ കാര്യമായി ഉപയോഗിക്കുകയാണെങ്കിൽ കൂടുതൽ എസി ബസുകൾ വാങ്ങുന്നത് പരിഗണിക്കാനാണു തീരുമാനം. ആദ്യം കൊല്ലം – തിരുവനന്തപുരം ജില്ലകളെ ബന്ധിച്ചാണ് ജനത സർവീസുകൾ. വിജയകരമായി മാറുകയാണ് എങ്കിൽ സിറ്റി സർക്കിൾ മാതൃകയിൽ ഈ സർവീസും സ്ഥിരമാകും.
Biju Prabhakar IAS വന്ന നാൾ മുതൽ കെeഎസ്ആർടിസി മെച്ചപ്പെടാൻ തുടങ്ങി, അദ്ദേഹം തിരുവനന്തപുരം കളക്ടർ ആയിരുന്ന കാലത്ത് ഓപ്പറേഷൻ അനന്ത വഴി തലസ്ഥാന നഗരത്തെ വെള്ളപ്പൊക്കത്തിൽ നിന്നും കരകയറ്റിയിരുന്നു.
അതുപോലെ എടുത്ത് പറയേണ്ടതാണ് ഗതാഗത മന്ത്രി ആൻ്റണി രാജുവിൻ്റെ പ്രവർത്തനം. അദ്ദേഹം ആണ് സർക്കാരിൻ്റെ support KSRTC എം ഡിക്ക് എപോഴും നൽകി backbone ആയി നിക്കുന്നത്. അതിന് ശേഷം ആണ് നമ്മുടെ സ്വിഫ്റ്റ് ആസ്ഥാനം, സിറ്റി സർക്കുലർ ഉൾപെടെ നഗരത്തിലെ പല കാര്യങ്ങളും വന്നത്. ഗതാഗത മന്ത്രി, തിരുവനന്തപുരം എംഎൽഎ എന്ന നിലയിൽ ട്രിവാൻഡ്രം മെട്രോ പദ്ധതി എത്രയും പെട്ടെന്ന് യാഥാർത്ഥ്യം ആകാനുള്ള നീക്കങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
കെഎസ്ആർടിസിയുടെ എസി ബസിൽ ആർക്കും യാത്ര ചെയ്യാം കുറഞ്ഞ നിരക്കിൽ ......
.*ജനത എ.സി. സർവിസ്*
കെഎസ്ആർടിസിയുടെ എസി ബസിൽ ആർക്കും യാത്ര ചെയ്യാം കുറഞ്ഞ നിരക്കിൽ ......
.
കെഎസ്ആർടിസിയുടെ ലോ ഫ്ലോർ എസി ബസ് ആയ ജനത സർവീസ് സെപ്റ്റംബർ 18 തിങ്കൾ മുതൽസർവീസ് ആരംഭിക്കുന്നു മിനിമം നിരക്ക് 20 രൂപയാണ്.....
ഓരോ ഡിപ്പോകളെയും ഹബ്ബുകളായും പ്രധാന ബസ് സ്റ്റേഷനുകളെ റീജിയണൽ ഹബ്ബുകളായും അങ്കമാലി ബസ് സ്റ്റേഷനെ സെൻട്രൽ ഹബ്ബായും ക്രമീകരിച്ച് സർവീസുകൾ ഹബ് ആന്റ് സ്പോക്ക് മാതൃകയിൽ ശാസ്ത്രീയമായി പുനക്രമീകരിച്ച് ഓപ്പറേറ്റ് ചെയ്യുന്നതിന്റെ താഴെ പറയുന്ന ക്രമീകരണങ്ങൾ നടന്ന് വരികയാണ്.
1. ഫസ്റ്റ് മൈൽ കണക്ടിവിറ്റി നൽകി മിനി ഫീഡർ സർവീസുകൾ യാത്രക്കാരെ ബസ് റൂട്ടുകളിലേക്ക് എത്തിക്കും
2. ഇത്തരം റൂട്ടുകളെ ഹബ്ബുമായി ( ഡിപ്പോകൾ) ബന്ധിപ്പിക്കുന്ന ഓർഡിനറി ബസ്സുകൾ കൃത്യമായ ഇടവേളകളിൽ യാത്രക്കാർക്ക് യാത്രാ സൗകര്യം ഒരുക്കും
3. റീജിയണൽ ഹബ്ബുകളെ ( പ്രധാന ജില്ലാ കേന്ദ്ര ഡിപ്പോകളെ ) പരസ്പരം ബന്ധിപ്പിച്ച് ഒരു ജില്ലയിൽ നിന്നും തൊട്ടടുത്ത ജില്ലയിലേക്ക് ഡി ടു ഡി സർവീസുകൾ ( എസി / നോൺ എസി ജനത)
4. തെക്ക് വടക്ക് സെൻട്രൽ ഹബ്ബ് ഇവയെ ബന്ധിപ്പിച്ച് ഹബ് ( ഡിപ്പോ) ലിമിറ്റഡ് സ്റ്റോപ്പ് സൂപ്പർക്ലാസ് സർവീസുകൾ
ഇത്തരത്തിൽ ക്രമീകരിക്കുന്ന ഡി. ടു ഡി സർവിസുകളുടെ ( ഖണ്ഡിക 3) പരീക്ഷണ സർവിസ് ആണ് ജനത എ.സി. സർവിസ്
ഇത് വിജയകരമെങ്കിൽ എല്ലാ ജില്ലകളെയും പരസ്പരം ബന്ധിപ്പിച്ച് പുതിയ എസി ബസ് ഉപയോഗിച്ച് ജനത എ സി. സർവീസ് ആരംഭിക്കും. ഇല്ലെങ്കിൽ നോൺ എസി ജനത സർവിസാകും ക്രമീകരിക്കുക
*ജനത എ.സി ( ഡി ടു ഡി) സർവീസ്*
ഹബ്ബുകളിലും ( ഡിപ്പോകളിൽ ) പ്രധാന ഫാസ്റ്റ് ബസ് സ്റ്റോപ്പുകളിലും എത്തുന്ന യാത്രക്കാർക്ക് ഡിപ്പോകളിലും ഇടയ്ക്കുള്ള സ്റ്റോപ്പുകളിലും ഇറങ്ങുന്നതിനും ഒരു ജില്ലയിൽ നിന്നും മറ്റൊരു ജില്ലയിലേക്ക് സഞ്ചരിക്കുന്നതിനും സഹായകരമാണ് ഈ സർവീസ്
കൂടാതെ സാധാരണ യാത്രക്കാർക്ക് കുറഞ്ഞ ടിക്കറ്റ് നിരക്കിൽ എ സി ബസ്സിൽ യാത്ര ചെയ്യാൻ ലക്ഷ്യമിട്ടുകൊണ്ടുള്ള സർവീസുമാണ് ഫാസ്റ്റിനേക്കാൾ അല്പം കൂടിയ നിരക്കും സൂപ്പർ ഫാസ്റ്റിനേക്കാൾ കുറഞ്ഞ നിരക്കുമാണ് ജനത എ.സി സർവിസിന് കുറഞ്ഞ നിരക്ക് 20 രൂപ മാത്രം ( സൂപ്പർ ഫാസ്റ്റിന് 22 രൂപ) അധിക കിലോമീറ്ററിന് 108 പൈസ എന്ന നോൺ എ. സി സൂപ്പർ ഫാസ്റ്റ് നിരക്ക് തന്നെയാണ് ഈടാക്കുക.
കെഎസ്ആർടിസിയുടെ ജനത ബസ് സർവീസ് ആരംഭത്തിൽ തിരുവനന്തപുരം കൊല്ലം ജില്ലകളെ ബന്ധിപ്പിച്ച്
പരിക്ഷണാർത്ഥം
തിങ്കളാഴ്ച മുതൽ സർവീസ് ആരംഭിക്കുന്നു
കൊല്ലം കൊട്ടാരക്കര യൂണിറ്റുകളിൽ നിന്നും രാവിലെ
കൊല്ലം കൊട്ടാരക്കര യൂണിറ്റുകളിൽ നിന്നും എല്ലാ ഫാസ്റ്റ് സ്റ്റോപ്പിലും നിർത്തുന്ന ജനത സർവിസ് രാവിലെ 7.15 ന് ആരംഭിച്ച് 9.30 ന് തിരുവന്തപുരത്ത് എത്തിച്ചേരും തുടർന്ന് 10 മണിക്ക് തിരികെ പോയി 12 മണിക്ക് തിരികെഎത്തുന്ന ടി ബസ്സുകൾ വീണ്ടും ഉച്ചക്ക് 2.20 ന് പുറപ്പെട്ട് 4.30 ന് തിരുവനന്തപുരത്ത് എത്തി 5 മണിക്ക് തമ്പാനൂർ വഴുതക്കാട് സ്റ്റാച്ചു , പട്ടം (മെഡിക്കൽ കോളേജ് - കൊല്ലം ബസ്) കേശവദാസപുരം എന്നീ സ്ഥലങ്ങളിലെ ഓഫീസുകളെ ബന്ധിപ്പിച്ച് തിരികെ പോയി രാത്രി 7.15 ന് സർവീസ് അവസാനിപ്പിക്കും.
ടിക്കറ്റ് നിരക്കുകൾ അനുബന്ധമായി ചേർക്കുന്നു. ( സെന്ട്രൽ എസി ലക്ഷ്വറി ടാക്സ് 5% ഉൾപ്പെടാതെ).
#ksrtc #cmd #janathasvc #lowfloorac#kollam #socialmediacell