യുവതിയും അമ്മയും കൂടി കളമശ്ശേരി പ്രീമിയര്‍ ബസ് സ്റ്റോപ്പിലേക്ക് നടന്നുവരുമ്പോള്‍ ഇയാള്‍ യുവതിയെ കടന്നുപിടിക്കുകയായിരുന്നു. ഉടന്‍ പ്രതികരിച്ച യുവതി ഇയാളെ തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്തു. ബഹളം കേട്ട് നാട്ടുകാര്‍ വന്നപ്പോള്‍ ഇയാള്‍ യുവതിക്കെതിരേ അശ്ലീലപ്രയോഗങ്ങള്‍ നടത്തുകയും യുവതിയെ ഉപദ്രവിക്കുവാന്‍ ശ്രമിക്കുകയും ചെയ്തു. നാട്ടുകാര്‍ കളമശ്ശേരി പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയില്‍ എടുത്തു.