സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ വീണ്ടും സമരത്തിലേക്ക്. സെപ്റ്റംബർ 11 തിങ്കളാഴ്ച സംസ്ഥാനവ്യാപകമായി റേഷൻ കടകള്‍ അടച്ചിടും. കിറ്റ് വിതരണത്തിൽ വ്യാപാരികള്‍ക്ക് നൽകാനുള്ള 11 മാസത്തെ കുടിശിക നൽകുക, വേതന പാക്കേജ് പരിഷ്ക്കരിക്കുക,ഇ പോസ് യന്ത്രത്തിന് നിരന്തരമുണ്ടാകുന്ന തകരാറുകള്‍ പൂർണമായി പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. ഭക്ഷ്യമന്ത്രിയുമായുള്ള യോഗത്തിൽ അനുകൂല നടപടികള്‍ ഉണ്ടായില്ലെങ്കിൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുമെന്നും കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ഭാരവാഹികള്‍ കോഴിക്കോട് പറഞ്ഞു
ഇതേ സമയം റേഷൻ വ്യാപാരികളുടെ സമരത്തിനെതിരെ മുന്നറിയിപ്പുമായി ഭക്ഷ്യമന്ത്രി ജി ആർ
അനിൽ. അർഹരായ കുടുംബങ്ങൾക്ക് റേഷൻ അവകാശം നിഷേധിക്കുന്ന തരത്തിലാകരുത്
സമരമെന്ന് മന്ത്രി പറഞ്ഞു. സർക്കാർ നിശ്ചയിച്ച സമയത്തിനുള്ളിൽ റേഷൻ വിതരണം
ചെയ്തില്ലെങ്കിൽ സർക്കാർ ഗൗരവമായി കാണുമെന്നും കർശന നടപടി
സ്വീകരിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.
റേഷൻ കാർഡുടമകൾക്ക് റേഷൻ നിഷേധിച്ചുകൊണ്ടുള്ള ഒരു സമരപരിപാടിയെയും ഒരു
കാരണവശാലും അംഗീകരിക്കില്ലെന്ന് ഭക്ഷ്യമന്ത്രി വ്യക്തമാക്കി.
ഇത്തരത്തിലുള്ള സമരപരിപാടിയിൽ നിന്ന് റേഷൻ വ്യാപാരികൾ പിന്മാറണമെന്ന്
മന്ത്രി ആവശ്യപ്പെട്ടു.
സർക്കാരിന്റെ ഓണ കിറ്റ് വിതരണത്തിൽ വ്യാപാരികൾക്ക് നൽകാനുള്ള 11 മാസത്തെ
കുടിശിക നൽകുക, വേതന പാക്കേജ് പരിഷ്ക്കരിക്കുക,ഇ പോസ് യന്ത്രത്തിന്
നിരന്തരമുണ്ടാകുന്ന തകരാറുകൾ പൂർണമായി പരിഹരിക്കുക തുടങ്ങിയ
ആവശ്യങ്ങളുന്നയിച്ചാണ് സമരം. അതേസമയം സമരത്തിൽ റേഷൻ വ്യാപാരി സംയുക്ത സമിതി
പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു.