കഴിഞ്ഞ ദിവസം വൈകുന്നേരം 6.30 ന് ആയിരുന്നു സംഭവം. കാരേറ്റ് സ്വദേശിയായ വീട്ടമ്മയുടെ മുറ്റത്ത് നിർത്തിയിട്ടിരുന്ന പിക്കപ്പ് വാഹനത്തിലേക്ക് പ്രതിക്കൊപ്പം പ്രതിയുടെ ബന്ധു ഓടിച്ചു വന്ന കാർ ഇടിക്കുകയായിരുന്നു. ശബ്ദം കേട്ട് ഓടി വന്ന വീട്ടമ്മ പിക്കപ്പിലിടിച്ചത് ചോദ്യം ചെയ്തതിനെ തുടർന്ന് കാറിൽ നിന്നിറങ്ങിയ പ്രതി വീട്ടമ്മയെ അസഭ്യം വിളിച്ചു കൊണ്ട് മർദ്ദിക്കുകയും ബഹളം കേട്ട് ഓടി വന്ന ചെറുമകളെ ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തു. വീട്ടമ്മ നിലവിളിച്ചതോടെ പ്രതി ഓടി രക്ഷപ്പെട്ടു. തുടർന്ന് വീട്ടമ്മ കിളിമാനൂർ പോലീസിൽ പരാതി നൽകുകയും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി പ്രതിയെ പിടികൂടുകയായിരുന്നു.
റൂറൽ ജില്ലാ പോലീസ് മേധാവി ഡി ശിൽപയുടെ നിർദേശപ്രകാരം ആറ്റിങ്ങൽ ഡിവൈഎസ്പി ജയകുമാറിന്റെ നേതൃത്വത്തിൽ കിളിമാനൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബി ജയൻ പോലീസ് സബ് ഇൻസ്പെക്ടർ വിജിത്ത് കെ നായർ രാജി കൃഷ്ണ എന്നിവർ അടങ്ങിയ സംഘം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.