പണം നൽകാത്തതിന് പിരിവിനെത്തിയവർ ഹോട്ടലുടമയെ ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്തു. ഹോട്ടലുടമയുടെ ഭാര്യ തൊഴുതപേക്ഷിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി ഇപെട്ടാണ് പിരിവുകാരെ പൊലീസിൽ എൽപ്പിച്ചത്.
വിതുര പാലോട് സ്വദേശികളായ ശരവണനും ആനന്ദുമാണ് പിരിവ് നടത്തിയത്. ഇവർക്കെതിരെ ഹോട്ടലുടമ നെയ്യാറ്റിൻകര പൊലീസിൽ പരാതി നൽകി.