ലഹരി നിര്‍മ്മാര്‍ജ്ജനത്തിന് ജനങ്ങളുടെ സഹകരണം തേടി കേരള പൊലീസ്. ലഹരി ഉപയോഗം, വിതരണം സംബന്ധിച്ച വിവരങ്ങള്‍ കേരള പൊലീസിന് രഹസ്യമായി കൈമാറുന്നതിനുള്ള സംവിധാനമാണ് ഒരുക്കിയത്. രഹസ്യവിവരങ്ങള്‍ ആന്റി നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ റൂം നമ്പറായ 9497927797 ലേക്ക് വിളിച്ച് അറിയിക്കാവുന്നതാണെന്ന് കേരള പൊലീസ് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.കൂടാതെ pgcelladgplo.pol@kerala.gov.in എന്ന ഇമെയില്‍ വിലാസം വഴിയും വിവരങ്ങള്‍ അറിയിക്കാം. വിവരങ്ങള്‍ നല്‍കുന്നവരുടെ വിശദാംശങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും കേരള പൊലീസ് അറിയിച്ചു.
കുറിപ്പ്:
ലഹരി നിര്‍മ്മാര്‍ജ്ജനത്തിനായി നമുക്ക് ഒരുമിച്ചു പോരാടാം.
ലഹരി ഉപയോഗം, വിതരണം സംബന്ധിച്ച രഹസ്യവിവരങ്ങള്‍ ആന്റി നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ റൂം നമ്പറായ 9497927797 ലേക്ക് അറിയിക്കൂ. വാട്‌സാപ്പ് വഴിയോ നേരിട്ടോ വിവരങ്ങള്‍ കൈമാറാം.
കൂടാതെ pgcelladgplo.pol@kerala.gov.in എന്ന ഇ-മെയില്‍ വിലാസം വഴിയും വിവരങ്ങള്‍ അറിയിക്കാം. വിവരങ്ങള്‍ നല്‍കുന്നവരുടെ വിശദാംശങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.