ടൂർണമെന്റിൽ ഇതുവരെ അവസരം ലഭിക്കാതിരുന്ന സൂര്യകുമാർ യാദവിന് ഇന്ന് അവസരം ലഭിച്ചേക്കും. എന്നാൽ ഏത് നമ്പറിലാവും സൂര്യ കളിക്കുകയെന്നതാണ് അറിയേണ്ടത്. വിരാട് കോഹ്‌ലിക്ക് അവസരം നൽകിയാൽ സൂര്യകുമാറിന് മൂന്നാം നമ്പർ ലഭിച്ചേക്കും. ഏകദിന ക്രിക്കറ്റിൽ അത്ര മികച്ച റെക്കോർഡില്ലാത്ത സൂര്യകുമാറിന് മൂന്നാം നമ്പർ തിളങ്ങാനുള്ള അവസരമാകും.
ശ്രേയസ് അയർ മടങ്ങിയെത്തുമ്പോൾ അഞ്ചാം നമ്പറിൽ കളിക്കാനാണ് സാധ്യത. അങ്ങനെയെങ്കിൽ ഇഷാൻ കിഷാൻ പുറത്തിരുന്നേക്കും. ബൗളിങ്ങിൽ മുഹമ്മദ് ഷമിയാണ് അവസരം കാത്തിരിക്കുന്നത്. ഏഷ്യാ കപ്പിൽ ഇതുവരെ 14 തവണ ഇന്ത്യയും ബംഗ്ലാദേശും നേർക്കുനേർ വന്നിട്ടുണ്ട്. ഒരു തവണ മാത്രമാണ് ബംഗ്ലാദേശിന് ജയിക്കാനായത്. 13 തവണ ഇന്ത്യ വിജയിച്ചു.