സർക്കാർ വാക്കുപാലിച്ചില്ല; ക്വാറി, ക്രഷർ മേഖല സംസ്ഥാന വ്യാപകമായി സമരത്തിലേക്ക്, സർക്കാരിന് മുന്നറിപ്പ്

കോഴിക്കോട് : സംസ്ഥാനത്തെ ക്വാറികളും, ക്രഷറുകളും അടച്ചിട്ട് അനിശ്ചിത കാല സമരത്തെ കുറിച്ച് ആലോചിക്കാൻ നാളെ തൃശൂരിൽ ക്വാറി-ക്രഷർ വ്യവസായികളുടെ സംസ്ഥാന കൺവെൻഷൻ ചേരാൻ തീരുമാനിച്ചതായി സംസ്ഥാന ക്വാറി ക്രഷർ കോ-ഓഡിനേഷൻ കമ്മിറ്റി ജനറൽ കൺവിനർ എം.കെ.ബാബു വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഈ വർഷം മാർച്ച് 1 നാണ് ക്വാറി, ക്രഷർ മേഖലയുടെ നടത്തിപ്പിനെ ഗുരുതരമായി ബാധിക്കുന്ന വിധം സംസ്ഥാനത്ത് ഖനന ഭേദഗതി നിയമം പ്രാബല്യത്തിലായത്. നിയമ ഭേദഗതിയിലെ പോരായ്മകൾ ശ്രദ്ധയിൽ കൊണ്ട് വന്നെങ്കിലും ഏപ്രിൽ 17 - ന് സംസ്ഥാനത്തെ മുഴുവൻ ക്വാറികളും , ക്രഷറുകളും അടച്ചിട്ട് സമരം നടത്താൻ നിർബന്ധിതരായിരുന്നു. 9 ദിവസത്തെ സമരത്തെ തുടർന്ന് വ്യവസായ വകുപ്പ് , റവന്യു വകുപ്പ് മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവരുമായി കോ-ഓഡിനേഷൻ നേതാക്കൾ നടത്തിയ ചർച്ചയിൽ വിഷയങ്ങളിൽ അനുകൂല നിലപാടുണ്ടായി. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗ തീരുമാന പ്രകാരം മൈനിംഗ് & ജിയോളജിഉദ്യോഗസ്ഥർ, കോ-ഓഡിനേഷൻ കമ്മിറ്റി പ്രതിനിധികൾ, എന്നിവരെ ഉൾപ്പെടുത്തി ആറംഗ കമ്മിറ്റി രൂപീകരിച്ചു,