അരിക്കൊമ്പൻ ജനവാസ മേഖലയിൽ കടന്ന് വാഴകൃഷി നശിപ്പിച്ചു. അപ്പർ കോതയാറിൽ മേഖലയിൽ വിഹരിച്ചിരുന്ന അരിക്കൊമ്പൻ 15 കിലോമീറ്റർ മറികടന്നാണ് തെയിലതോട്ടം ഉൾപ്പെടുന്ന ജനവാസ മേഖലയിൽ എത്തിയത്.ആന ഇപ്പോൾ മാഞ്ചോല എസ്റ്റേറ്റിലെ ജനങ്ങൾ താമസിക്കുന്ന നാലു മുക്ക് ഉത്തു എസ്റ്റേറ്റ് മേഖലയിലാണ്. അരിക്കൊമ്പന്‍ എത്തിയത് തോട്ടം തൊഴിലാളികൾ ആശങ്കയിലായിട്ടുണ്ട്. കളയ്ക്കാട് മുണ്ടൻ തുറൈ വനം വകുപ്പ് ഡിഡിമാർ സ്ഥലത്ത് എത്തി. ചൊവ്വാഴ്ച രാവിലെ അരിക്കൊമ്പന്‍റെ അടുത്തെത്താന്‍ തമിഴ്നാട് വനം വകുപ്പ് സ്ക്വാഡ് മല കയറും.