സെക്രട്ടറിയേറ്റില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയ ജീവനക്കാരനെതിരെ കേസെടുത്ത് പൊലീസ്. ലേബര്‍ ഡിപ്പാര്‍ട്‌മെന്റിലെ താത്ക്കാലിക ജീവനക്കാരനായ അനില്‍കുമാറാണ് മദ്യപിച്ച് ബഹളമുണ്ടാക്കിയത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം.രാത്രി എട്ടുമണി കഴിഞ്ഞാണ് ഇയാള്‍ മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയത്. സെക്രട്ടേറിയേറ്റിലെ ഒന്നാം നിലയിലുള്ള ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഓഫീസിലാണ് മദ്യപിച്ച് ബഹളമുണ്ടാക്കിയത്. സുരക്ഷാ മേഖലയിലിരുന്ന് മദ്യപിച്ച സംഭവത്തില്‍ പോലീസ് മൂന്നാം തിയതിയാണ് കേസ് രജിസ്റ്റര്‍ ചെയ്ത് എഫ്‌ഐആര്‍ ഇട്ടത്